Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (13-04-2021)

April 13, 2021
Google News 1 minute Read
todays news headlines april 13

മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് അപകടം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മംഗലാപുരം പുറംകടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് അപകടം. ബേപ്പൂരില്‍നിന്ന് പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. റാബ എന്നാണ് അപകടത്തില്‍പ്പെട്ട ബോട്ടിന്റെ പേര്. അതേസമയം ഇടിച്ച കപ്പലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

തൃശൂർ പൂരം പ്രൗഢിയോടെ നടത്തും; കൊവിഡ് നെഗറ്റീവ്, വാക്‌സിൻ സർട്ടിഫിക്കേറ്റുകൾ നിർബന്ധം; മാർഗനിർദേശങ്ങൾ ഇങ്ങനെ

തൃശൂർ പൂരം പ്രൗഢിയോടെ നടത്താൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ചടങ്ങുകളിൽ മാറ്റമില്ല. എന്നാൽ നിയന്ത്രണങ്ങൾ കർശനമാക്കും.

കൊവിഡ് പ്രതിസന്ധി; പൊതുഗതാഗത സംവിധാനത്തിൽ നിയന്ത്രണം; ഉന്നതതല യോഗത്തിലെ പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനത്തിൽ നിയന്ത്രണമേർപ്പെടുത്തിയേക്കും. പുതിയ നിയന്ത്രണങ്ങളുടെ ഉത്തരവ് ഉടൻ പുറത്തിറക്കും. വിശദമായ കുറിപ്പ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി അംഗീകരിച്ചാൽ ഉത്തരവിറങ്ങും.

കെ.എം.ഷാജിയുടെ വീട്ടിൽ നിന്ന് ഭൂമിയിടപാടുമായി ബന്ധപ്പെട്ട 72 രേഖകളും വിദേശ കറൻസികളും കണ്ടെത്തി

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിന്റെ വിവരങ്ങൾ പുറത്ത്. സാമ്പത്തിക ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകൾ കെ.എം ഷാജിയുടെ കോഴിക്കോട്ടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. പരിശോധനയിൽ കണ്ടെത്തിയ വിദേശ കറൻസികൾ മക്കളുടെ ശേഖരമെന്ന് വിശദീകരണം. വിദേശയാത്രയുമായി ബന്ധപ്പെട്ട ഷാജിയുടെ പാസ്‌പോർട്ട് രേഖകളും വിജിലൻസ് ശേഖരിച്ചു. 400 ഗ്രാം സ്വർണം പിടിച്ചെടുത്തു.

മൻസൂർ വധക്കേസ്: കൊലയ്ക്ക് 15 മിനിറ്റ് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന്

മൻസൂർ വധക്കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന്. കൊലപാതകത്തിന് മുൻപ് പ്രതികൾ ഒത്തുചേരുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.

Story Highlights: todays news headlines april 13

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here