തെരുവോരത്ത് കൃഷ്ണശില്‍പങ്ങള്‍ വില്‍ക്കുന്ന ഇന്ദിരയ്ക്ക് വിഷുകൈനീട്ടമായി ടിവി: മനോഹരം ഈ കാഴ്ച

Indira gets new TV heart touching Vishu Story

കണിവെള്ളരിയും കണിക്കൊന്നയും കൃഷ്ണവിഗ്രഹവുമൊക്കെ ചേര്‍ത്തുവെച്ച് മലയാളികള്‍ പുതുപ്രതീക്ഷകള്‍ കണികണ്ടുണര്‍ന്ന വിഷു ദിനമാണ് ഇന്ന്. വിഷുക്കൈനീട്ടങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. എന്നാല്‍ പതിവ് വിഷുക്കൈനീട്ട കാഴ്ചകളില്‍ നിന്നെല്ലാം അല്‍പം വ്യത്യസ്തമായ ഒരു വിഷുക്കൈനീട്ടത്തിന്റെ വിശേഷങ്ങള്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ്.

തിരുവനന്തപുരത്തെ തെരുവോരത്ത് കൃഷ്ണശില്‍പങ്ങള്‍ മെനഞ്ഞ് വില്‍ക്കുന്ന ഇന്ദിര എന്ന പെണ്‍കുട്ടിക്ക് ഈ വിഷുദിനത്തില്‍ കൈനീട്ടമായി ലഭിച്ചത് ഒരു ടിവി. ഗുജറാത്ത് സ്വദേശിനിയായ പതിനാല് വയസ്സുകാരി ഇന്ദിരയെക്കുറിച്ചുള്ള വാര്‍ത്ത അടുത്തിടെ ട്വന്റിഫോര്‍ ന്യൂസ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ‘ഈ വാര്‍ത്ത കാണാന്‍ എനിക്ക് ടിവിയില്ല’ എന്ന് നിഷ്‌കളങ്കതയോടെ പറയുന്ന ഇന്ദിരയുടെ വാക്കുകള്‍ പലരുടേയും ഉള്ളു തൊട്ടു.

ഇന്ദിര മെനഞ്ഞെടുത്ത കൃഷ്ണവിഗ്രഹങ്ങള്‍ക്ക് മുന്നില്‍ വെച്ചുതന്നെ ആ സങ്കടം മാഞ്ഞു. ട്വന്റിഫോര്‍ ന്യൂസിലൂടെ ഇന്ദിരയെക്കുറിച്ചറിഞ്ഞ കൊല്ലം എംഎഎം ഇലക്ട്രോണിക്‌സ് എംഡി കൂടിയായ ഷാനി മനാഫ് ഇന്ദിരയ്ക്ക് ടിവി സമ്മാനിച്ചു. അങ്ങനെ 32 ഇഞ്ച് എല്‍ഇഡി ടിവി ഇന്ദിരയ്ക്കു വിഷുക്കൈനീട്ടമായി. അച്ഛനും സഹോദരങ്ങള്‍ക്കുമൊപ്പം തന്നെക്കുറിച്ചുള്ള വാര്‍ത്ത ടിവിയില്‍ ഇന്ദിര കാണുകയും ചെയ്തു. മുഖത്ത് ചെറിയൊരു പുഞ്ചിരിയോടെ…

Story Highlights: Indira gets new TV heart touching Vishu Story

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top