Advertisement

വേറിട്ട ദൃശ്യാനുഭവം; സങ്കീർണ്ണതയും കൗതുകവും നിറഞ്ഞ് ചതുർമുഖം

April 14, 2021
Google News 2 minutes Read

ഫിക്ഷൻ ഹൊററിന്റെ ഉപവിഭാഗമായ ടെക്നോ ഹൊറർ ഇന്ത്യൻ സിനിമയിൽ തന്നെ കാര്യമായി പരീക്ഷിച്ചിട്ടില്ല. അത്തരം ഒരു പരീക്ഷണമായിരുന്നു മഞ്ജു വാരിയർ സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ചതുർ മുഖം. സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ നാലാമതൊരു മുഖം അതാണ് ഈ ചിത്രത്തിന്റെ കഥാഗതി നിർണ്ണയിക്കുന്നത്. അതൊരു വ്യക്തിയല്ല എന്നതാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.

രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. തേജസ്വിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു വാരിയർ അവതരിപ്പിക്കുന്നത്. ആന്റണി എന്ന കഥാപാത്രമായി സണ്ണി വെയ്നും എത്തുന്നു. ക്ലെമന്റ് എന്നാണ് അലന്‍സിയര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അഞ്ചര കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിസ് ടോം മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന്‍ തോമസും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. വിഷ്വൽഗ്രാഫിക്സിനും സൗണ്ട് ഡിസൈനിങിനും ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിരഞ്ജന അനൂപ്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രചോദ്, ശ്രീകാന്ത് മുരളി, ശ്യാമപ്രസാദ്, റേണി ഡേവിഡ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

മലയാളികൾ കണ്ടു ശീലിച്ച ഹൊറർ ത്രില്ലറുകളിൽ നിന്നും വ്യത്യസ്തമായ ആഖ്യാനരീതിയിൽ ഒരുക്കിയ ചതുർ മുഖം സമൂഹത്തിൽ പ്രസക്തമായ വിഷയം കൈകാര്യം ചെയ്തിരിക്കുന്നു. ഏവരും ഒരുപോലെ ഏറ്റെടുത്ത ചിത്രം തിയറ്ററുകളിൽ ഹൌസ് ഫുൾ ആയി പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്നു.

Read Also : ഭീതിയുടെ കാഴ്ചയൊരുക്കി ‘ചതുർമുഖം’

Story Highlights: Malayalam Movie Chathur mukham Running successfully at the theatre

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here