പാലോട് തീപിടുത്തം; മരണം രണ്ടായി

palode fire accident

തിരുവനന്തപുരം പാലോട് ചൂടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരണം രണ്ടായി. പരുക്കേറ്റ് ചികിത്സയിലായിരുന്ന പടക്ക നിര്‍മാണശാല ഉടമ സൈലസ് ആണ് മരിച്ചത്. പടക്കനിര്‍മാണശാലയില്‍ വൈകുന്നേരം മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്.

Read Also : കാരേറ്റ്-പാലോട് റോഡ് കാലാവധിക്ക് മുമ്പ് പൂർത്തീകരിച്ചില്ലെങ്കിൽ കരാറുകാരനെതിരെ നടപടിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി; 24 ഇംപാക്ട്

അപകടത്തില്‍ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന സുശീലയെന്ന 58കാരി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. സൈലസുള്‍പ്പെടെ രണ്ട് പേരെ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആണ് പ്രവേശിപ്പിച്ചിരുന്നത്. സുശീലയുടെ ഭര്‍ത്താവാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇയാളുടെ പരുക്ക് സാരമല്ലെന്നും വിവരം.

പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഇടിമിന്നലില്‍ നിന്ന് തീ പടര്‍ന്നതാകാം പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തില്‍ നിര്‍മാണശാല പൂര്‍ണമായും തകര്‍ന്നു.

Story Highlights: fire accident, trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top