കൊവിഡ്; ഡല്‍ഹിയിലും കടുത്ത നിയന്ത്രണം

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യ തലസ്ഥാനം മിനി ലോക്ക് ഡൗണിലേക്ക്. മഹാരാഷ്ട്രയ്ക്ക് പിന്നാലെയാണ് ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണം. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുവാദമുള്ളൂ.
ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാലുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഡല്‍ഹിയില്‍ വാരാന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാത്രി പത്ത് മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് വാരാന്ത്യ ലോക്ക് ഡൗണ്‍. മാളുകള്‍, ജിമ്മുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ അടച്ചിടും. ഹോട്ടലുകളില്‍ ഹോം ഡെലിവറികള്‍ മാത്രമേ അനുവദിക്കൂ. ഒരു മുന്‍സിപ്പല്‍ സോണില്‍ ദിവസം ഒരു മാര്‍ക്കറ്റ് മാത്രം തുറക്കാനാണ് അനുമതി.
Read Also : സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി
വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തുന്നവര്‍ക്ക് ഇ-പാസ് നല്‍കും. ആശുപത്രികളില്‍ കിടക്കകള്‍ക്ക് ക്ഷാമമുണ്ടെന്ന് ആരോപണം മുഖ്യമന്ത്രി തളളി. 5000 കിടക്കകള്‍ നിലവില്‍ ഒഴിവുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ലക്‌നൗ, പ്രയാഗ്‌രാജ്, വാരണാസി അടക്കം പത്ത് ജില്ലകളില്‍ രാത്രി മണി മുതല്‍ രാവിലെ ഏഴ് മണി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. 10, +2 ക്ലാസിലെ പരീക്ഷകള്‍ ഉത്തര്‍പ്രദേശിലും ഗുജറാത്തിലും മാറ്റിവച്ചു.
Story Highlights: delhi, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here