കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വിദ്യാര്‍ത്ഥികളുടെ ഡിജെ പാര്‍ട്ടി

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കലാലയത്തില്‍ ഡിജെ പാര്‍ട്ടി. തിരുവനന്തപുരം വര്‍ക്കല ശിവഗിരി ശ്രീനാരായണ കോളജിലാണ് സംഭവം.

Read Also : ആഡംബര ഹോട്ടലുകളിലെ ലഹരിപാര്‍ട്ടികളില്‍ പിടിമുറുക്കി കസ്റ്റംസും എക്‌സൈസും

ഇന്ന് ഉച്ചയോടെയാണ് സംഭവം. കുട്ടികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. പൊലീസ് പാര്‍ട്ടി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും വിദ്യാര്‍ത്ഥികള്‍ അനുസരിച്ചില്ലെന്നും വിവരം. മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് മാസ്‌കും സമൂഹിക അകലവും ഇല്ലാതെ പാര്‍ട്ടിയില്‍ ഒത്തുകൂടിയത്.

Story Highlights: covid 19, covid protocol

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top