Advertisement

ലേഖനം മറുപടി അര്‍ഹിക്കാത്തത്; പ്രവര്‍ത്തന ശൈലിയെ കുറിച്ച് അജ്ഞത: എ വിജയരാഘവന് എതിരെ എന്‍എസ്എസ്

April 16, 2021
Google News 1 minute Read
a vijayaraghavan g sukumaran nair

സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എ വിജയരാഘവന്റെ ലേഖനം മറുപടി അര്‍ഹിക്കാത്തതാണ്. എ വിജയരാഘവന് എന്‍എസ്എസ് പ്രവര്‍ത്തന ശൈലിയെ കുറിച്ച് അജ്ഞതയാണ്. വളഞ്ഞ വഴിയിലൂടെയുള്ള ഉപദേശം വേണ്ടായിരുന്നു. മുന്നാക്ക സംവരണം നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യത മാത്രമാണെന്നും ഭരണപരമായ കാര്യങ്ങളില്‍ എന്‍എസ്എസ് ഇടപെട്ടിട്ടില്ലെന്നും പ്രസ്താവനയിലൂടെ സുകുമാരന്‍ നായര്‍ പറഞ്ഞു. ആര്‍എസ്എസിനോടും മറ്റ് രാഷ്ട്രീയ സംഘടനകളോടും തുല്യ അകലമാണുള്ളത്.

പൊള്ളത്തരം ജനങ്ങളെ അറിയിക്കേണ്ട ബാധ്യത ഉള്ളതുകൊണ്ടാണ് പ്രതികരിക്കുന്നത്. തെരഞ്ഞെടുപ്പ് ദിവസം പറഞ്ഞതില്‍ രാഷ്ട്രീയമോ ജാതീയമോ മതപരമോ ആയ ഒന്നുമില്ല. വിഷയത്തിന് മത-സാമുദായിക പരിവേഷം നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അയ്യപ്പനും ഭൂതഗണങ്ങളും എന്ന പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് സുകുമാരന്‍ നായരുടെ മറുപടിയെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Read Also : ആര്‍ ബാലശങ്കറിന്റെത് സീറ്റ് ലഭിക്കാത്തതിലെ പ്രതിഷേധം; ആരോപണം തള്ളി എ വിജയരാഘവന്‍

പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ എന്‍എസ്എസിന് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സമുദായ സംഘടനകള്‍ പരിധിയില്‍ നിന്ന് പ്രവര്‍ത്തിക്കണം. വോട്ടെണ്ണി കഴിയുമ്പോള്‍ ഇത് മനസിലാകുമെന്നും വിജയരാഘവന്‍ പറഞ്ഞു.

വര്‍ഗീയ ധ്രുവീകരണവും സാമ്പത്തിക പരിഷ്‌കാരവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുമെന്ന് എന്‍എസ്എസിനെപ്പോലെയുള്ള സമുദായ സംഘടനകള്‍ നോക്കുന്നില്ലെന്ന് വിജയരാഘവന്‍ പറയുന്നു. ആര്‍എസ്എസിന്റെ തീവ്ര ഹിന്ദുത്വ പദ്ധതിയുമായും സാമ്പത്തിക ഉദാരവത്ക്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാനാണ് സമുദായ സംഘനകള്‍ ശ്രമിക്കുന്നത്. അത് അവര്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ താത്പര്യങ്ങള്‍ക്ക് എതിരായിരിക്കുമെന്ന് സുകുമാരന്‍ നായര്‍ മനസിലാക്കണമെന്ന് ലേഖനത്തില്‍ പറയുന്നു.

Story Highlights: a vijayaraghavan, nss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here