വോട്ടെണ്ണൽ നടക്കുന്ന ദിവസം ലോക്ക്ഡൗൺ ഏർപ്പെടുത്തണം; ഹൈക്കോടതിയിൽ ഹർജി

Lockdown day counting Petition

സംസ്ഥാനത്ത് വോട്ടെണ്ണൽ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ അഡ്വ വിമൽ മാത്യു തോമസാണ് ഹർജി സമർപ്പിച്ചത്. മെയ്‌ ഒന്ന് അർദ്ധരാത്രി മുതൽ രണ്ടാം തീയതി അർദ്ധരാത്രി വരെ ലോക്ക്ഡൗൺ വേണമെന്നാണ് ആവശ്യം. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്.

ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് പ്രതികരണം തേടിയ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കാനും ഉത്തരവിട്ടു. കേസ് ചൊവ്വാഴ്ച പരിഗണിക്കും.

Story Highlights: Lockdown should be imposed on vote counting day; Petition

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top