മൻസൂർ വധക്കേസ് പ്രതിയുടെ മരണം; കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം

മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം. രതീഷിന്റെ സുഹൃത്തുക്കളെ ഉൾപ്പെടെ 44 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

രതീഷിനൊപ്പമുണ്ടായിരുന്ന മൻസൂർ വധക്കേസിലെ നാലാം പ്രതി ശ്രീരാഗിനെയും വിശദമായി ചോദ്യം ചെയ്തു. എസ്പിയാണ് ഇയാളെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിലെ വിവരങ്ങൾ കേന്ദ്രീകരിച്ച് ശാസ്ത്രീയ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം, രതീഷിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ വിവരങ്ങൾ പുറത്തുവന്നു. രതീഷിന്റെ ശരീരത്തിൽ പതിനാറ് മുറിവുകളുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Story Highlights: Mansoor murder case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top