തൃക്കാക്കരയില്‍ വച്ച് യുവാവിനെ കാണാതായി

man missing

കോട്ടയം ചെമ്മലമറ്റം ചവരപ്പുഴയില്‍ ഷീന്‍ ജോര്‍ജിനെ (26) കാണാനില്ലെന്ന് പരാതി. എറണാകുളം തൃക്കാക്കരയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇയാളെ വ്യാഴാഴ്ച വൈകുന്നേരം മുതലാണ് കാണാതായത്. ബന്ധുക്കള്‍ തൃക്കാക്കര പൊലീസില്‍ പരാതി നല്‍കി.

രാത്രി വീട്ടിലേക്ക് വിളിച്ച സംസാരിച്ച ഷീന്‍ പുറത്ത് പോകുന്നു എന്നാണ് പറഞ്ഞത്. പിന്നീട് സ്കൂട്ടര്‍ എടുത്ത് പുറത്തുപോയ ഷീനെ കാണാതായി. പിറ്റേന്ന് രാവിലെ ഫോണിന്റെ ലൊക്കേഷന്‍ കാസര്‍ഗോഡ് ഉദുമയിലാണ് കാണിച്ചത്. ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആയി. കാണാതായ സമയത്ത് ധരിച്ചത് പച്ച ഷര്‍ട്ടും നീല ജീന്‍സുമാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 70122663418 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Story Highlights: missing, youth

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top