ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (17-04-2021)

അതിർത്തിയിൽ ഇടറോഡുകൾ അടച്ച് തമിഴ്‌നാട്; പൊലീസ് പരിശോധന കർശനമാക്കി

തിരുവനന്തപുരം-കന്യാകുമാരി അതിർത്തിയിൽ ഇടറോഡുകൾ അടച്ച് തമിഴ്‌നാട്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തമിഴ്‌നാട് സർക്കാരിന്റെ നടപടി. അതിർത്തിയിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

കുംഭമേള അവസാനിപ്പിക്കണം; പ്രതീകാത്മകമാക്കാൻ നിർദേശം നൽകി പ്രധാനമന്ത്രി

കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. കുംഭമേള പ്രതീകാത്മകമായി നടത്താൻ പ്രധാനമന്ത്രി നിർദേശം നൽകി.

നടൻ വിവേക് അന്തരിച്ചു

പ്രശസ്ത തമിഴ് നടൻ വിവേക് അന്തരിച്ചു. ഇന്ന് പുലർച്ചെ 4.35 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Story Highlights: todays headlines, news round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top