നടൻ വിവേകിന് സിനിമ ലോകത്തിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു

actor vivek funeral

തമിഴ് നടൻ വിവേകിന് സിനിമ ലോകത്തിന്റെ അന്ത്യാഞ്ജലി. സംസ്‌കാര ചടങ്ങ് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈയിൽ നടന്നു.

കൊവിഡ് സാഹചര്യമായതിനാൽ കർശന നിയന്ത്രണങ്ങളോടെയായിരുന്നു സംസ്‌കാര ചടങ്ങ്. തമിഴ് മലയാളം സിനിമാ മേഖലയിലെ നിരവധി താരങ്ങൾ നടൻ വിവേകിനെ അനുസ്മരിച്ചു. തമിഴ് സിനിമാ താരങ്ങളായ സൂര്യ ,വിക്രം , കാർത്തി,തൃഷ , തുടങ്ങിയവർ പ്രിയ സഹപ്രവർത്തകന് അന്ത്യാഞ്ജലിയർപ്പിക്കാൻ നേരിട്ടെത്തി.

ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. തമിഴിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന വിവേക് 200 ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Story Highlights: actor vivek funeral

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top