കേന്ദ്രമന്ത്രി വി മുരളീധരനെതിരെ സിപിഐഎം

cpim against v muraleedharan

മുഖ്യമന്ത്രിയെ ആക്ഷേപിച്ച കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മുരളീധരനെ പ്രധാനമന്ത്രിയും ബിജെപിയും തിരുത്തണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

മുരളീധരൻ കേരളത്തിന് വേണ്ടി എന്തു ചെയ്തുവെന്ന് എ വിജയരാഘവൻ വിമർശിച്ചു. വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ കേന്ദ്രമന്ത്രി എന്ത് നടപടി സ്വീകരിച്ചുവെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി. വി. മുരളീധരൻ മന്ത്രി പദവി ദുരുപയോഗം ചെയ്തുവെന്നും മുഖ്യമന്ത്രിയെ പരിഹസിക്കാൻ മുരളീധരന് എന്ത് യോഗ്യതയാണെന്നും വിജയരാഘവൻ ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയെ ‘കൊവിഡിയേറ്റ്’ എന്ന് വി മുരളീധരൻ അധിക്ഷേപിച്ചത്. കൊവിഡ് ചട്ടലംഘനത്തിന് മുഖ്യമന്ത്രിക്ക് എതിരെ കേസ് എടുക്കണമെന്ന് മന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കോൺഗ്രസ് നേതാവ് പി ചിദംബരമുൾപ്പെടെ നിരവധി പേർ പ്രസ്താവനയെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം രംഗത്തെത്തുന്നത്.

Story Highlights: cpim against v muraleedharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top