കൊവിഡ്‌: തൃശൂർ ജില്ലയിലെ 5 പ്രദേശങ്ങളിൽ നിരോധനാജ്ഞ

curfew in five places thrissur

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂർ ജില്ലയിലെ ചില പ്രദേശങ്ങളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

തിങ്കളാഴ്ച്ച (ഏപ്രിൽ 19) മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചത്.

നിരോധനാജ്ഞ പ്രഖ്യാപിച്ച പ്രദേശങ്ങൾ :

  1. തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 47
  2. ഒരുമനയൂർ ഗ്രാമപഞ്ചായത്ത്
  3. വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത്
  4. കുഴൂർ ഗ്രാമപഞ്ചായത്ത്
  5. കടപ്പുറം ഗ്രാമ പഞ്ചായത്ത്

തൃശൂർ ജില്ലയിൽ കൊവിഡ്‌ വ്യാപനം രൂക്ഷമാണ്. 1149 പേർക്കാണ് ജില്ലയിൽ കൊവിഡ്‌ സ്ഥിരീകരിച്ചത്. ഇതിൽ 1123 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Story Highlights: thrissur , curfew

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top