വി മുരളീധരന്റെ ‘കൊവിഡിയേറ്റ്’ പരാമര്‍ശം ഞെട്ടിക്കുന്നത്: പി ചിദംബരം

മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കേന്ദ്ര മന്ത്രി വി മുരളീധരന്റെ ‘കൊവിഡിയേറ്റ്’ പരാമര്‍ശത്തിന് എതിരെ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. മന്ത്രിയുടെ പരാമര്‍ശം ഞെട്ടിക്കുന്നതെന്ന് ചിദംബരം ട്വീറ്റ് ചെയ്തു. അസ്വീകാര്യമായ പദപ്രയോഗം നടത്തിയ വി മുരളീധരനെ നിയന്ത്രിക്കാന്‍ ബിജെപി നേതൃത്വത്തില്‍ ആരുമില്ലെയെന്നും അദ്ദേഹം ചോദിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ‘ദീദി ഒ ദീദി’ പരാമര്‍ശം നടത്തിയ സാഹചര്യത്തില്‍ ബിജെപിയില്‍ എന്തും സാധ്യമെന്നും ചിദംബരം.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയെ ‘കൊവിഡിയേറ്റ്’ എന്ന് വി മുരളീധരന്‍ ആക്ഷേപിച്ചത്. കൊവിഡ് ചട്ടലംഘനത്തിന് മുഖ്യമന്ത്രിക്ക് എതിരെ കേസ് എടുക്കണമെന്ന് മന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യമന്ത്രി കെ കെ ശെെലജ മുഖ്യമന്ത്രിയെ ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയത് ആംബുലന്‍സില്ല. രോഗമുക്തനായി ആശുപത്രി വിടുമ്പോഴും മുഖ്യമന്ത്രി പ്രോട്ടോകോള്‍ പാലിച്ചിരുന്നില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Story Highlights: p chidambaram, v muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here