Advertisement

ചെരുപ്പ് കടിച്ചതിന് വളർത്തുനായയെ കെട്ടിവലിച്ചു; ഉടമ അറസ്റ്റിൽ

April 18, 2021
Google News 1 minute Read
cruelty pet dog arrested

വളർത്തുനായയെ റോഡിലൂട കെട്ടിവലിച്ചയാൾ അറസ്റ്റിൽ. മലപ്പുറം കരുനെച്ചി സ്വദേശി സേവ്യറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെരുപ്പ് കടിച്ച് കേടുവരുത്തിയതു കൊണ്ടാണ് ഇയാൾ നായയെ സ്കൂട്ടറിനു പിന്നിൽ കെട്ടിവലിച്ചത്. ക്രൂര ദൃശ്യം കണ്ട നാട്ടുകാരാണ് സ്കൂട്ടർ തടഞ്ഞ് നായയെ രക്ഷിച്ചത്. എന്നാൽ, നായയെ വീട്ടുകാർ തന്നെ വീണ്ടും കടത്തിക്കൊണ്ടുപോയി.

എവിടെ നിന്നോ എത്തി വീട്ടുകാരുമായി ചങ്ങാത്തത്തിൽ ആയതാണ് ഈ നായ. നാടുകടത്താനായാണ് സ്കൂട്ടറിനു പിന്നിൽ കെട്ടി കൊണ്ടുപോയതെന്ന് സേവ്യർ നാട്ടുകാരോട് പറഞ്ഞു. നായ ചെരിപ്പ് കടിച്ച് കേടുവരുത്തിയെന്നും ഇയാൾ വിശദീകരിച്ചു. സ്കൂട്ടർ തടയാൻ ശ്രമിച്ച നാട്ടുകാരോട് ഇയാൾ തട്ടിക്കയറുകയും ചെയ്തു. കൂടുതൽ ആളുകളെത്തിയതോടെ ഇയാൾ നായയെ മോചിപ്പിച്ചു. എന്നാൽ, ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ മകൻ നായയുമായി കടന്നു. സേവ്യർ സ്കൂട്ടറുമായും രക്ഷപ്പെട്ടു. തുടർന്ന് മൃഗസ്നേഹികളുടെ സംഘടന എടക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു.

Story Highlights: cruelty to pet dog accused arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here