കാസര്‍ഗോട്ട് വ്യാപാര കേന്ദ്രങ്ങളില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

കാസര്‍ഗോഡ് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ശനിയാഴ്ച മുതല്‍ വ്യാപാര കേന്ദ്രങ്ങളില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അനുമതിയുണ്ട്. നഗര പ്രദേശങ്ങളില്‍ ശനിയാഴ്ച മുതല്‍ നിയന്ത്രണം ശക്തമാക്കും. കാഞ്ഞങ്ങാട്, കുമ്പള പ്രദേശങ്ങളിലും നിയന്ത്രണമുണ്ടാകും.
തീരുമാനത്തിന് എതിരെ വ്യാപകമായ പ്രതിഷേധമുണ്ട്. പരിശോധന സംബന്ധിച്ച അവ്യക്തതകളാണ് പുതിയ ഉത്തരവ് വിവാദമാക്കുന്നത്. വ്യക്തമായ രീതിയില്‍ പുതിയ പ്രസ് റിലീസ് പുറത്തിറക്കുമെന്ന് കളക്ടര്‍ ഡി സജിത് ബാബു ട്വന്റിഫോറിനോട് പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിന് കേരളത്തിൽ ആദ്യമായി നിരോധനാജ്ഞ നടപ്പിലാക്കിയത് കാസർകോടാണ്.അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനം ഉണ്ടാകുമെന്നും
കളക്ടർ അധ്യക്ഷനായ ദുരന്തനിവാരണ സമിതിയുടേതാണ് തീരുമാനമെന്നും കളക്ടർ ഡി സജിത്ത് ബാബു പറഞ്ഞു.
ജില്ലയിലെ ചില മേഖലകളിലെ മരണ നിരക്ക് സംസ്ഥാന ശരാശരിയെക്കാൾ കൂടുതലെന്നാണ് വിലയിരുത്തൽ. വാക്സിനേഷനിലും, ടെസ്റ്റിലും മറ്റ് ജില്ലകളേക്കാൾ പിന്നിലാണ് കാസർകോട്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.
കൊവിഡ് പ്രതിരോധത്തിന് കേരളത്തിൽ ആദ്യമായി നിരോധനാജ്ഞ നടപ്പിലാക്കിയത് കാസർഗോഡാണ്. അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനം ഉണ്ടാകുമെന്നും
കളക്ടർ അധ്യക്ഷനായ ദുരന്തനിവാരണ സമിതിയുടേതാണ് തീരുമാനമെന്നും കളക്ടർ.
ജില്ലയിലെ ചില മേഖലകളിലെ മരണ നിരക്ക് സംസ്ഥാന ശരാശരിയെക്കാൾ കൂടുതലെന്നാണ് വിലയിരുത്തൽ. വാക്സിനേഷനിലും, ടെസ്റ്റിലും മറ്റ് ജില്ലകളേക്കാൾ പിന്നിലാണ് കാസർഗോഡ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here