Advertisement

കൊവിഡ്; തൃശൂർ സിവിൽ സ്റ്റേഷനിൽ കർശന നിയന്ത്രണം

April 19, 2021
Google News 2 minutes Read
covid restrictions Civil Station

കൊവിഡ് അതിവ്യാപനവുമായി ബന്ധപ്പെട്ട് തൃശൂർ സിവിൽ സ്റ്റേഷനിലെ ഓഫീസുകളിൽ സന്ദർശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ജീവനക്കാർ ഉൾപ്പടെ എല്ലാവരുടെയും പ്രവേശനം താഴത്തെ നിലയിൽ മധ്യഭാഗത്തുളള പ്രധാനകവാടത്തിലൂടെ മാത്രമാക്കി. ഏറ്റവും അത്യാവശ്യകാര്യങ്ങൾക്കായി പൊതുജനങ്ങളുടെ പ്രവേശനം പരിമിതപ്പെടുത്തും. തെർമൽ സ്ക്രീനിംഗ് സംവിധാനം താഴത്തെ നിലയിലുളള പ്രവേശനകവാടത്തിൽ ഉണ്ടായിരിക്കും.

ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മാത്രമേ അകത്തേയ്ക്ക് പ്രവേശനം ലഭിക്കുകയുളളൂ. സിവിൽ സ്റ്റേഷനിൽ വരുന്ന പൊതുജനങ്ങൾ തിരിച്ചറിയിൽ രേഖ ഹാജരാക്കണം. എല്ലാവരുടെയും പേരും മറ്റു വിവരങ്ങളും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതാണ്. അപേക്ഷ/പരാതി സമർപ്പിക്കുവാനായി പൊതുജനങ്ങൾ ഓഫീസിൽ നേരിട്ട് വരാതെ ഇ-മെയിൽ (tsrcoll.ker@nic.in), വാട്സ്പ്പ് (നമ്പർ: 9400044644), ടെലിഫോൺ (04872360130) എന്നീ മാർഗ്ഗങ്ങൾ സ്വീകരിക്കണം. പ്രധാന കവാടത്തിന് സമീപമുളള പരാതിപ്പെട്ടിയിൽ അപേക്ഷ / പരാതി എന്നിവ നിക്ഷേപിക്കണം.

സിവിൽ സ്റ്റേഷനിൽ വരുന്ന സ്വകാര്യ വാഹനങ്ങൾ പുറത്തേയ്ക്കുളള ഗേറ്റിന് സമീപം പാർക്കിംഗ് സ്ഥലത്തുമാത്രം നിർത്തിയിടേണ്ടതാണ്. എല്ലാ ജീവനക്കാരും ഫേയ്സ് മാസ്ക് ശരിയായവിധം ധരിക്കണം. കൂടാതെ ഓഫീസുകളിൽ ജീവനക്കാർ കൂട്ടംകൂടാതിരിക്കുക, ആഘോഷപരിപാടികൾ സംഘടിപ്പിക്കാതിരിക്കുക, ഭക്ഷണസമയത്ത് സാമൂഹിക അകലം പാലിക്കുക, ഓഫീസുകളിൽ ശുചിത്വസംവിധാനം (സാനിറ്റൈസർ, സോപ്പ് മുതാലയവ) ഏർപ്പെടുത്തുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഓഫീസ് മേധാവികൾ ഉറപ്പുവരുത്തണം. കൊവിഡ് പ്രതിരോധത്തിന് നിർദ്ദേശങ്ങൾ കർശനങ്ങൾ നടപ്പാക്കാനുളള ചുമതല റവന്യൂ, പൊലീസ്, ആരോഗ്യവകുപ്പ് ജീവനക്കാർക്ക് നൽകിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Story Highlights: covid; Strict restrictions at Thrissur Civil Station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here