കണ്ണൂർ ജില്ലയിൽ ചില പ്രദേശങ്ങളിൽ നിരോധനാജ്ഞ

curfew in some places of kannur

കണ്ണൂർ ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 10 ൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലാണ് നിരോധനാജ്ഞ. അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും ഉത്തരവുണ്ട്.

ഈ പ്രദേശങ്ങളിലെ എല്ലാവിധ ഗ്രൂപ്പു മത്സരങ്ങളും നിരോധിച്ചു. ജിം, കരാട്ടെ, ടർഫ്, ടൂർണ്ണമെന്റുകൾ പാടില്ല. കടകൾ രാത്രി 7 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. നിയന്ത്രണം ഈ മാസം 27 ന് രാത്രി വരെയെന്ന് കളക്ടർ ടി.വി സുഭാഷ് അറിയിച്ചു.

കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ ഉത്തരവ് ചുവടെ. ഉത്തരവിൽ പ്രദേശങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഉത്തരവ്

Story Highlights: Kannur, Curfew

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top