Advertisement

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ

April 19, 2021
Google News 1 minute Read
kerala declares night curfew from tomorrow

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. രാത്രി 9 മണി രാവിലെ 5 മണി വരെയായിരിക്കും കർഫ്യൂ.

രണ്ടാഴ്ച്ചത്തേക്കാണ് കർഫ്യൂ. പൊതു ഗതാഗതത്തിന് നിയന്ത്രണമില്ല. മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു. വർക്ക് ഫ്രം ഹോം നടപ്പിലാക്കാനും നിർദേശമുണ്ട്.

അതിനിടെ, ഇക്കുറി പൂരം ചടങ്ങുകളിൽ മാത്രം ഒതുക്കാനും തീരുമാനമായി. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. പൂരം നടത്തിപ്പുകാർ, സംഘാടകർ, ആനപാപ്പാന്മാർ എന്നിവർക്ക് മാത്രമാകും പ്രവേശനം.

Story Highlights: kerala declares night curfew from tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here