രാജ്യവ്യാപക ലോക്ക്ഡൗൺ ഇല്ല : നിർമ്മല സീതാരാമൻ

there wont be lockdown says prime minister

രാജ്യവ്യാപക ലോക്ക്ഡൗൺ ഇല്ലെന്ന് ആവർത്തിച്ച് നിർമ്മല സീതാരാമൻ. പ്രാദേശിക ലോക്ക്ഡൗണിലൂടെയും ഐസൊലേഷനിലൂടെയും കൊവിഡ് മഹാമാരിയെ മറികടക്കും. രാജ്യത്തെ വ്യവസായ അസോസിയേഷന്റെ യോഗത്തിലാണ് മന്ത്രി ഈ ഉറപ്പ് നൽകിയത്. ലോക്ക്ഡൗൺ ഭീഷണി മുന്നിൽ കണ്ട് അതിഥി തൊഴിലാളികൾ തിരിച്ചുപോകാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം, ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി പത്ത് മണി മുതൽ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി. അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

അടുത്ത തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണി വരെയാണ് ലോക്ക്ഡൗണ്‍. അതിഥി തൊഴിലാളികള്‍ നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരണം. അതിര്‍ത്തി പ്രദേശങ്ങളില്‍ ഗതാഗത നിരോധനം പ്രഖ്യാപിച്ചു. വിവാഹങ്ങള്‍ക്ക് 50 പേരെ അനുവദിക്കൂ. വിവാഹങ്ങള്‍ക്ക് പങ്കെടുക്കാന്‍ ഇ- പാസ് വേണം. ഐസിയു കിടക്കകളുടെ രൂക്ഷമായ ക്ഷാമവും സംസ്ഥാനം നേരിടുന്നതായി കേജ്‌രിവാള്‍ അറിയിച്ചു.

Story Highlights: no nation wide lockdown says nirmala sitharaman

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top