ജി സുധാകരൻ സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; പൊലീസ് നിയമോപദേശം തേടി

ജി സുധാകരൻ സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ പൊലീസ് നിയമോപദേശം തേടി. പരാതിയിൽ കേസെടുക്കാനാകുമോ എന്നറിയാനാണ് പൊലീസ് നിയമോപദേശം തേടിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ. പരാതിയിൽ നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു.
ആലപ്പുഴയിൽ വച്ച് നടത്തിയ ഒരു വാർത്താസമ്മേളനത്തിൽ ജി. സുധാകരൻ നടത്തിയ പരാമർശമാണ് വിവാദമായത്. ഇതിനെതിരെയാണ് മന്ത്രിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് അന്വേഷണം മരവിച്ച അവസ്ഥയിലാണ്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ മെല്ലെപ്പോക്ക്. വസ്തുതാ അന്വേഷണം നടത്തിയ ആലപ്പുഴ സൗത്ത് പൊലീസ് പരാതി അമ്പലപ്പുഴയിലേക്ക് തിരികെ കൈമാറി. തുടർന്ന് യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.
Story Highlights: police sough legal advice on g sudhakaran case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here