Advertisement

കടൽക്കൊലക്കേസ് സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി

April 19, 2021
Google News 1 minute Read
sc postpones enrica lexie case

കടൽക്കൊലക്കേസ് സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. പത്ത് കോടി രൂപ നഷ്ടപരിഹാരം കോടതിയിൽ കെട്ടിവയ്ക്കാത്ത സാഹചര്യത്തിലാണ് നടപടി. തുക കിട്ടാൻ കാത്തിരിക്കുന്നുവെന്നും, പണം കൈമാറാനുള്ള നടപടികൾക്ക് ഇറ്റലി തുടക്കമിട്ടിട്ടുണ്ടെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

കഴിഞ്ഞതവണ മൂന്ന് ദിവസമാണല്ലോ തുക കെട്ടിവയ്ക്കാൻ ആവശ്യപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ കേന്ദ്രസർക്കാരിനോട് ആരാഞ്ഞു. മന്ത്രാലയങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് തങ്ങൾക്കറിയാമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. ഇറ്റലിയുടെ ഭാഗത്ത് നിന്ന് വേഗതയിലുള്ള പ്രതികരണമാണ് പ്രതീക്ഷിച്ചതെന്നും, തുക കിട്ടിയാൽ ഉടൻ സുപ്രിംകോടതിയിൽ കെട്ടിവയ്ക്കാമെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡ്വ. രജത് നായർ അറിയിച്ചു.

മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നാല് കോടി വീതവും, ബോട്ട് ഉടമയ്ക്ക് രണ്ട് കോടി രൂപയും നഷ്ടപരിഹാരം ലഭിക്കുന്ന വിധത്തിലാണ് ഇറ്റലിയുമായുള്ള ഒത്തുതീർപ്പ് വ്യവസ്ഥ.

Story Highlights: sc postpones enrica lexie case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here