സഹതാരങ്ങൾക്കൊപ്പം നോമ്പ് നോറ്റ് വാർണറും വില്ല്യംസണും; വിഡിയോ

Williamson Warner fasting SRH

ടീമിലെ സഹതാരങ്ങൾക്കൊപ്പം റംസാൻ നോമ്പ് നോറ്റ് സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണറും കിവീസ് താരം കെയിൻ വില്ല്യംസണും. ടീമിലെ അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സൺറൈസേഴ്സ് ടീമിൽ റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബ് റഹ്മാൻ, ഖലീൽ അഹമ്മദ്, അബ്ദുൽ സമദ് തുടങ്ങിയവർക്കൊപ്പമാണ് വാർണറും വില്യംസനും റംസാൻ വ്രതം അനുഷ്ടിച്ചത്. നോമ്പ് മുറിയ്ക്കാനായി ഇവർ ഒരു റെസ്റ്റോറൻ്റിൽ ഒരുമിച്ച് കൂടിയിരുന്നു. ഈ സമയത്താണ് റാഷിദ് ഖാൻ വിഡിയോ എടുത്തത്.

വ്രതം ബുദ്ധിമുട്ടായിരുന്നു എന്നും തനിക്ക് വിശപ്പും ദാഹവും ഉണ്ടെന്നും വാർണർ വിഡിയോയിൽ പറയുമ്പോൾ വില്ല്യംസൺ കൊള്ളാം എന്ന് മാത്രമാണ് പറയുന്നത്.

മൂന്ന് മത്സരങ്ങളാണ് ഐപിഎൽ 14ആം സീസണിൽ ഇതുവരെ സൺറൈസേഴ്സ് കളിച്ചത്. മൂന്ന് മത്സരങ്ങളിലും അവർ പരാജയപ്പെട്ടിരുന്നു. ഈ മത്സരങ്ങളിലൊന്നും വില്ല്യംസൺ കളിച്ചിരുന്നില്ല.

Story Highlights: Williamson, Warner fasting along with SRH teammates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top