കോഴിക്കോട് റെയിൽ പാളത്തിൽ വിള്ളൽ; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി. കോഴിക്കോട് കടലുണ്ടിക്കും മണ്ണൂരിനുമിടയിലാണ് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയത്. ഇതേ തുടർന്ന് കോഴിക്കോട്- ഷൊർണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.

ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസും റെയിൽവേ എഞ്ചിനീയർമാരും സ്ഥലത്തെത്തി പരിശോധന നടത്തി. ഒഴിവായത് വൻ ദുരന്തമെന്ന് പൊലീസ് അറിയിച്ചു.

Story highlights: crack in railway track, kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top