എറണാകുളത്ത് സ്വകാര്യ ബസുകളില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി ജീവനക്കാര്‍

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ സ്വകാര്യ ബസുകളില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി ജീവനക്കാര്‍. ബസുകളില്‍ നിര്‍ത്തിയുള്ള യാത്ര ഒഴിവാക്കിയതിന് പുറമേ യാത്രക്കാരെ പരമാവധി കുറച്ചാണ് സര്‍വീസുകള്‍ നടത്തുന്നത്.
അതേസമയം ബസ് യാത്രയ്ക്കായുള്ള നിയന്ത്രണം കടുപ്പിച്ചതില്‍ നേരിയ രീതിയിലെങ്കിലും യാത്രക്കാര്‍ക്കിടയില്‍ അതൃപ്തിയുണ്ട്. ജില്ലയില്‍ കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ സഹകരിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായാല്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
Read Also : എറണാകുളം ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു
എറണാകുളത്ത് ഇന്നും നാളെയും രോഗികളുടെ എണ്ണം കൂടുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. ജനങ്ങള്‍ ജാഗ്രത പാലിക്കണം. പ്രാദേശിക കണ്ടെയ്ന്‍മെന്റ് സോണില്‍ അടക്കം പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും കളക്ടര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നിരുന്നു. നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്തു. നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന കാര്യം തീരുമാനിച്ചിരുന്നുവെന്നും അത് ഇന്ന് നടപ്പിലാക്കുമെന്നും കളക്ടര്‍ അറിയിച്ചു.
Story highlights: ernakulam, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here