എറണാകുളം ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. എടത്തല കൊമ്പാറ സ്വദേശിയായ ഒൻപതുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങളെ തുടർന്ന് ഈ മാസം 14നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഏപ്രിൽ 19 ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ചെന്നൈയിലേക്ക് കുടുംബത്തോടൊപ്പമുള്ള യാത്രാവേളകളിൽ പുറത്തു നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നായിരിക്കാം കുട്ടിയ്ക്ക് ഷിഗെല്ല രോഗബാധയുണ്ടായത് എന്ന് സംശയിക്കുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
Read Also : ഷിഗല്ല : ലക്ഷണങ്ങൾ, ചികിത്സ, പരിശോധന; അറിയേണ്ടതെല്ലാം [24 Explainer]
പ്രദേശത്ത് ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയാണ്. പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിക്കുകയും സൂപ്പർ ക്ലോറിനേഷൻ നടത്തുകയും ചെയ്തിട്ടുണ്ട്. നിലവിൽ പ്രദേശത്തെ ആർക്കും തന്നെ സമാന രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഈ വർഷം ജില്ലയിൽ 6 ഷിഗല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Story highlights: shigella confirmed again in ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here