വാക്‌സിൻ ക്ഷാമം രൂക്ഷം; തിരുവനന്തപുരം ജില്ലയിൽ ഇന്നും വാക്‌സിനേഷൻ മുടങ്ങും

വാക്‌സിൻ ക്ഷാമത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ഇന്നും വാക്‌സിനേഷൻ മുടങ്ങും. തിരുവനന്തപുരത്തെ പ്രധാന വാക്‌സിൻ കേന്ദ്രമായ ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ഉൾപ്പെടെ വാക്‌സിനേഷൻ മുടങ്ങുമെന്നാണ് വിവരം.

തിരുവനന്തപുരത്ത് ഒൻപത് വാക്‌സിനേഷൻ കേന്ദ്രങ്ങൾ മാത്രമാണ് ഇന്ന് പ്രവർത്തിക്കുക. ജില്ലയിലെ 179 വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഇന്ന് അടഞ്ഞ് കിടക്കും. വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനം താത്ക്കാലികമായി നിർത്തിയത് അറിയാതെ നിരവധി പേരാണ് പലയിടങ്ങളിലും എത്തിയത്.

അതേസമയം, തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വാക്‌സിനേഷനായി ഇന്നും തിരക്ക് അനുഭവപ്പെട്ടു. സ്‌പോട്ട് രജിസ്‌ട്രേഷൻ നിർത്തിയത് അറിയാതെ നിരവധി പേർ വാക്‌സിനേഷൻ കേന്ദ്രത്തിലെത്തി. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഇടപെട്ടു.

Story highlights: covid vaccination

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top