എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം

restriction in ernakulam medical college

എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം. കൊവിഡ് രോഗികളുടെ വർധനവ് കണക്കിലെടുത്താണ് ആശുപത്രിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

മെഡിക്കൽ കോളജ് ഒ.പികളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ 11 മണി വരെ ആയി ക്രമീകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗി സന്ദർശനം കഴിവതും ഒഴിവാക്കണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

അതിനിടെ എറണാകുളം റൂറൽ മേഖലയിൽ പൊലീസിന്റെ കർശന പരിശോധന നടക്കുന്നുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ ആലുവ റൂറൽ എസ്.പിയുടെ നേതൃത്വത്തിലാണ് പരിശോധന. ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലുള്ള പെരുമ്പാവൂരിൽ എസ് പി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Story highlights: restriction in ernakulam medical college

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top