മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണം; ഓഫീസുകളില്‍ 15% ജീവനക്കാര്‍ മാത്രം

കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. അടിയന്തര സേവനങ്ങള്‍ അല്ലാത്ത ഓഫീസുകളില്‍ 15% ജീവനക്കാരെ മാത്രമേ അനുവദിക്കൂ. പൊതുഗതാഗത സംവിധാനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെയും, ആവശ്യ സര്‍വീസുകാരെയും മാത്രം കയറ്റും. വിവാഹ ചടങ്ങുകള്‍ പരമാവധി 25 പേരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്താം.

പുതുച്ചേരിയില്‍ വെള്ളിയാഴ്ച രാത്രി പത്ത് മണി മുതല്‍ തിങ്കളാഴ്ച രാവിലെ 5 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഝാര്‍ഖണ്ഡിലും രാജസ്ഥാനിലും ഇന്ന് മുതല്‍ ലോക്ക് ഡൗണ്‍ നടപ്പാക്കും. ഗോവയില്‍ രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. കൊവിഡ് തീവ്ര വ്യാപനമുള്ള ഡല്‍ഹി ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും മരുന്ന്, ഓക്‌സിജന്‍ എന്നിവയുടെ ക്ഷാമം അതീവ രൂക്ഷമാണ്.

Read Also : മഹാരാഷ്ട്രയിൽ കൊവിഡ് രൂക്ഷം; സൗജന്യ ഓക്സിജൻ എത്തിക്കുമെന്ന് മുകേഷ് അംബാനി

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും ഏറ്റവും ഉയര്‍ന്ന നിരക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് രേഖപ്പെടുത്തിയത്. മിക്ക സംസ്ഥാനങ്ങളിലും ഓക്‌സിജനും മരുന്നിനും ക്ഷാമം അതീവ രൂക്ഷമാണ്. കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ ഇരുപതിനായിരത്തിന് മുകളിലാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം.

Story highlights: maharashtra, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top