വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായി

Vishnu Vishal Jwala married

തമിഴ് നടൻ വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു വിവാഹം. ഹൈദരാബാദിൽ വച്ചാണ് ചടങ്ങ് നടന്നത്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ഫോട്ടോഗ്രാഫർ കരൺ സോമ തൻ്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും ഏറെക്കാലമായി പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള വിവാഹത്തെക്കുറിച്ചും നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു.

എന്നാൽ അടുത്തിടെ ആരണ്യ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന പൊതുപരിപാടിയിൽ വിവാഹം ഉടനുണ്ടാകുമെന്ന് വിഷ്ണു വിശാൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിനുപിന്നാലെയാണ് ഇരുതാരങ്ങളും വിവാഹ തീയതിയും പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം തെന്നിന്ത്യൻ ചലച്ചിത്രലോകത്ത് ഏറെ സ്വീകാര്യനായ താരമാണ് വിഷ്ണു വിശാൽ. രാക്ഷസൻ എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതൽ ജനപ്രീതി നേടുന്നത്. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവ് കൂടിയാണ് ജ്വാല ഗുട്ട.

Story highlights: Vishnu Vishal and Jwala Gutta get married

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top