തീവ്ര സംഘടനകളുമായി ബന്ധമുള്ള ജീവനക്കാരെ കണ്ടെത്താന്‍ നടപടികളുമായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍

സര്‍ക്കാര്‍ ജീവനക്കാരില്‍ തീവ്ര സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നവരെ കണ്ടെത്താന്‍ നടപടികളുമായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍. ഇത്തരത്തില്‍ തിരിച്ചറിയുന്നവരെ സര്‍വീസില്‍ നിന്ന് പുറത്താക്കുന്നതടക്കമുള്ള നടപടികള്‍ക്കാണ് തീരുമാനം. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക സേനയെ രൂപീകരിച്ചു.
കേന്ദ്രഭരണപ്രദേശത്തിന്റെ ഭരണസമിതിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സുരക്ഷയെ മുന്‍നിര്‍ത്തിയുള്ളതാണ് ഈ നടപടിയെന്നാണ് സര്‍ക്കാര്‍ വാദം. രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്ഥീകരിക്കുന്ന ജീവനക്കാരെ സര്‍വീസില്‍ നിന്ന് പുറത്താക്കാനാണ് തീരുമാനം. ഇതിനായി ഡിജിപി ചെയര്‍മാനായുള്ള പ്രത്യേക കര്‍മ സേനയെ രൂപീകരിച്ചു. ജീവനക്കാരുടെ ഇടയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയാണ് സേനയുടെ പ്രധാന ദൗത്യം. ജീവനക്കാരുടെ സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും.
Read Also : മുന്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹ പുതിയ ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍
രാജ്യവിരുദ്ധത ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ പിരിച്ചുവിടുമെന്ന് ഉത്തരവില്‍ പറയുന്നു. ഐജി, ആഭ്യന്തര-നിയമ വകുപ്പുകളിലെ അഡീഷണല്‍ സെക്രട്ടറിമാരില്‍ കുറയാത്ത പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് പ്രത്യേക കര്‍മ്മ സേന. സേന തയ്യാറാക്കുന്ന റിപ്പോര്‍ട്ട് പ്രത്യേക സമിതിക്ക് കൈമാറും. ജമ്മു കാശ്മീര്‍ ചീഫ് സെക്രട്ടറി തലവനായ സമിതി കഴിഞ്ഞ വര്‍ഷമാണ് രൂപീകരിച്ചത്. ആവശ്യമെങ്കില്‍ വിവര ശേഖരണത്തിന് സേനക്ക് ടെറര്‍ മോണിറ്ററിംഗ് ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
Story highlights: jammu kashmir, terrorists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here