Advertisement

വയലിന്‍ വായിച്ചുകൊണ്ട് പാരഗ്ലൈഡിങ്; അപൂര്‍വ വിഡിയോ ശ്രദ്ധ നേടുന്നു

April 23, 2021
Google News 1 minute Read
Man plays violin while paragliding

ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള അപൂര്‍വ കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സൈബര്‍ ഇടങ്ങളില്‍ മികച്ച സ്വീകാര്യതയാണ് ഇത്തരം വിഡിയോകള്‍ക്ക് ലഭിയ്ക്കാറുള്ളതും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്ന ഒരു കൗതുകക്കാഴ്ച ശ്രദ്ധ ആകര്‍ഷിക്കുന്നു. വയലിന്‍ വായിച്ചുകൊണ്ടുള്ള പാരഗ്ലൈഡിങ്ങിന്റേതാണ് ഈ വിഡിയോ.

പാരഗ്ലൈഡിങ്ങിന്റെ തുടക്കത്തില്‍ പലര്‍ക്കും ഭയം ഉണ്ടാകാറുണ്ട്. അങ്ങനെയുള്ള ഭയത്തെ അതിജീവിക്കാനാണ് ഫിക്രത് എന്ന വ്യക്തി വയലിന്‍ വായിച്ചുകൊണ്ട് പറന്നത്. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട സംഗീതോപകരണമാണ് വയലിന്‍. അതുകൊണ്ടാണ് പാരാഗ്ലൈഡിങ്ങിനിടയിലെ ഭയം മാറ്റാന്‍ വയലിന്‍ ഫിക്രത് തെരഞ്ഞെടുത്തതും.

ജീവിതത്തിലൊരിക്കലെങ്കിലും പാരഗ്ലൈഡിങ് ചെയ്യണമെന്ന് ഫിക്രത് അതിയായി ആഗ്രഹിച്ചു. അങ്ങനെയാണ് മധ്യ തുര്‍ക്കിയിലെ കയ്‌സെരി പ്രിവിശ്യയുടെ ഭാഗമായ അലി മൗണ്ടനില്‍ പാരാഗ്ലൈഡിങ്ങിനായി എത്തിയതും. ഫിക്രതിന്റ സുഹൃത്തും പാരഗ്ലൈഡറുമായ സെമിഹ് ആണ് മറ്റൊരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഭയം മാറുമെന്ന് പറഞ്ഞത്. അങ്ങനെ വയലിന്‍ വായിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്തായാലും സംഗീതം നിറച്ച ഈ പാരഗ്ലൈഡിങ് വിഡിയോ കാഴ്ചക്കാരുടെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്.

Story highlights: Man plays violin while paragliding

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here