കൊവിഡ് രണ്ടാം തരംഗത്തിലും സുബൈദാ ഉമ്മയുടെ കുഞ്ഞു സഹായം

കൊവിഡിന്റെ പ്രാരംഭകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വന്തം ആടുകളെ വിറ്റ് സംഭാവന നൽകി ശ്രദ്ധ നേടിയ ആളാണ് സുബൈദാ ഉമ്മ. രാജ്യത്ത് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോൾ വാക്‌സിൻ പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രി വീണ്ടും ദുരിതാശ്വാസനിധിയിലേക്ക് പണം ആവശ്യപ്പെട്ടു. കഴിഞ്ഞതവണത്തേതു പോലെ സുബൈദ ഉമ്മ ഒരു മടിയും കൂടാതെ ഇത്തവണയും ആടുകളെ വിറ്റ് പണം നൽകി.
കൊല്ലം ജില്ലയിലെ പോർട്ട് കൊല്ലം സ്വദേശിയായ സുബൈദ ഉമ്മയുടെ ജീവിത പ്രതിസന്ധികൾ ഇനിയും അവസാനിച്ചിട്ടില്ല. പക്ഷേ നാട് ദുരിതത്തിൽ ആവുമ്പോൾ ആ പ്രതിസന്ധികളൊക്കെയും ഈ ഉമ്മാക്ക് രണ്ടാമത്തെ കാര്യമാണ്. അത് മുൻപും തെളിയിച്ചിട്ടുള്ളതാണ്. ഇത്തവണ വാക്‌സിൻ ക്ഷാമം മറികടക്കാൻ മുഖ്യമന്ത്രി ദുരിതാശ്വാസനിധിയിലേക്ക് പണം ആവശ്യപ്പെട്ടു. കേരളം ഹൃദയംകൊണ്ട് ആ ആവശ്യം ഏറ്റെടുത്തു. മണിക്കൂറുകൾക്കുള്ളിൽ കോടിക്കണക്കിന് രൂപ ദുരിതാശ്വാസനിധിയിൽ എത്തി. അതിൽ സുബൈദ ഉമ്മയുടെ 5000 രൂപയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ എത്തിയ ആകെ തുകയുടെ അത്രയും മൂല്യമുണ്ട് ആ അയ്യായിരം രൂപയ്ക്ക്.
Story highlights: subaida umma, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here