തത്തമം​ഗലം കുതിരയോട്ടം; 18 സംഘാടകരും 16 കുതിരയോട്ടക്കാരും അറസ്റ്റിൽ

more arrest in thathamangalam horse riding

പാലക്കാട് തത്തമംഗലത്ത് അങ്ങാടി വേലയുടെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കുതിരയോട്ട മത്സരം സംഘടിപ്പിച്ചവർക്കെതിരെ കൂടുതൽ നടപടികളുമായി പൊലീസ്. അങ്ങാടി വേല കമ്മറ്റിയിലെ 18 സംഘാടകരേയും 16 കുതിരയോട്ടക്കാരേയും ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു.

200 ഓളം നാട്ടുകാർക്കും,57 കുതിരയോട്ടക്കാർക്കുമെതിരായാണ് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്. ട്വന്റിഫോറാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള കുതിരയോട്ടം ആദ്യം പുറത്തുവിട്ടത്. തമിഴ്നാട്ടിൽ നിന്നടക്കം ആളുകൾ കുതിരയോട്ടം കാണാൻ തത്തമംഗലത്തെത്തിയിരുന്നു.

കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം.

Story highlights: more arrest in thathamangalam horse riding

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top