ഓസ്കാർ പുരസ്കാര നിശ ഇന്ന്

oscar award night today

തൊണ്ണൂറ്റിമൂന്നാമത് ഓസ്കർ പുരസ്കാരനിശ ഇന്ന്. ലോസാഞ്ചലസിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ അഞ്ച് മുപ്പതിനാണ് ചടങ്ങ്. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ നടക്കുക.

മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിൽ നീണ്ടുപോയ ഓസ്കർ പുരസ്കാരച്ചടങ്ങുകളിൽ കലാപരിപാടികൾ ഉണ്ടാകില്ല .മൂന്ന് മണിക്കൂർ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണവും പരിമിതപ്പെടുതിതിയിട്ടുണ്ട് .മികച്ച സംവിധാനത്തിനായി 2 വനിതകൾ ആദ്യമായി മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട് . ക്ലോയ് ഷാവോ എന്ന സംവിധായിക ചൈനീസ് വംശജയും ഈ നോമിനേഷൻ നേടുന്ന ആദ്യ ഏഷ്യക്കാരിയുമാണ്.

മികച്ച നടനുള്ള മത്സരത്തിന് ഏഷ്യൻ വംശജരായ രണ്ട് പേരാണ് പട്ടികയിലുള്ളത്. മികച്ച നടനുള്ള നോമിനേഷൻ ലഭിച്ചവരിൽ 83 വയസ്സുകാരനായ ആന്റണ് ഹോപ്കിൻസും ഉണ്ട് . ദ ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ആന്റണി ഹോപ്കിൻസിൻ നോമിനേറ്റ് ചെയ്യപ്പെട്ടത്. പുരസ്കാരം നേടിയാൽ ഓസ്കാർ ചരിത്രത്തിൽ മികച്ച നടനാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാകും ഹോപ്കിൻസ്.

ഹോപ്കിൻസിനെക്കൂടാതെ ,റിസ് അഹമ്മദ് ,ചാഡ്വിക് ബോസ്മാൻ, ഗാരി ഓൾഡ്‍മാൻ ,സ്റ്റീവൻ യാങ് എന്നിവരും മികച്ച നടനുള്ള നാമനിർദേശപ്പട്ടികയിൽ ഇടം നേടി.

കഴിഞ്ഞ വർഷം വിടപറഞ്ഞ ബ്ലാക്ക് പാന്തർ താരം ചാഡ്വിക് ബോസ്മാന് മാ റെയ്നിസ് ബ്ലാക്ക് ബോട്ടത്തിലെ അഭിനയത്തിനു മികച്ച നടനുള്ള പുരസ്കാരം ലഭിച്ചാൽ അതും ഒരപൂർവതയാകും.

വയോള ഡേവിസ് ,ആൻഡ്ര ഡേ ,വനേസ കിർബി ,ഫ്രൻസിസ് മക്ഡോമൻഡ് എന്നിവരാണ് മികച്ച നടിക്കുള്ള നാമനിർദേശപ്പട്ടികയിൽ ഇടംപിടിച്ചവർ. നോമാഡ് ലാന്റിലെ അഭിനയത്തിനാണ് ഫ്രാൻസെസ് മക്ഡോമൻഡ് പട്ടികയിൽ ഇടം നേടിയത്.

മാർച്ച് മാസത്തിൽ നടന്ന ചടങ്ങുകളിൽ പ്രിയങ്ക ചോപ്രയും നിക്ക് ജോനസുമാണ് നാമനിർദേശപ്പട്ടിക പ്രഖ്യാപിച്ചത്.

Story highlights: oscar award night today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top