നിയന്ത്രണം കടുപ്പിച്ച് എറണാകുളം ജില്ല; തീയറ്റർ അടക്കം അടച്ചിടും; നിയന്ത്രണം നാളെ മുതൽ

restrictions tighten in ernakulam

ജില്ലയിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം നാലായിരം കടന്നതോടെ എറണാകുളത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. നാളെ മുതൽ അടുത്ത ഞായറാഴ്ച വരെയാണ് നിയന്ത്രണം.

നാളെ രാവിലെ രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രമേ കടകൾക്ക് പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. ഹോട്ടലുകൾ ബിവറേജസ് തുടങ്ങിയവയ്ക്ക് അഞ്ചുമണിക്ക് ശേഷം പാർസലുകൾ നൽകാം. ജിമ്മുകൾ, തിയറ്ററുകളും, പാർക്കുകളും എന്നിവ അടച്ചിടും. കല്യാണങ്ങൾക്ക് 30 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും മാത്രമേ അനുമതിയുള്ളു.

അഞ്ചുമണിക്ക് ശേഷം അനാവശ്യമായി ഇറങ്ങി നടക്കുന്നവർക്കെതിരെ കൊവിഡ് പ്രോട്ടോകോൾ ലംഘനത്തിന് കേസെടുക്കാനും യോ​ഗത്തിൽ തീരുമാനമായി.

Story highlights: covid 19, restrictions tighten in ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top