വിവാഹ വേദിയായി ആലപ്പുഴ മെഡിക്കൽ കോജിലെ കൊവിഡ് വാർഡ്; വിഡിയോ

ആലപ്പുഴ മെഡിക്കൽ കോളജിലെ കോവിഡ് വാർഡ് ഇന്നൊരു വിവാഹ വേദിയായി മാറി. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന കൈനകരി സ്വദേശി ശരത്തിൻ്റെയും തെക്കൻ ആര്യാട് സ്വദേശിനി അഭിരാമിയുടെയും വിവാഹം നടന്നത് കൊവിഡ് വാർഡിൽ ഒരുക്കിയ കതിർമണ്ഡപത്തിലാണ്. നിശ്ചയിച്ച ദിനത്തിൽ തന്നെ വിവാഹം നടത്താനുള്ള ആഗ്രഹത്തിന് ജില്ലാ ഭരണകൂടം അനുമതി നൽകിയതോടെയാണ് മെഡിക്കൽ കോളേജ് വിവാഹ വേദിയായി മാറിയത്.
പ്രവാസിയായ ശരത്തിന് വിവാഹ ഒരുക്കങ്ങൾക്കിടെയാണ് സ്ഥിരീകരിച്ചത്. ശരത്തിൻ്റെ അമ്മ ജിജിയും ഇതേ വാർഡിൽ തന്നെ ചികിത്സയിൽ കഴിയുകയാണ്.

നിശ്ചയിച്ച മുഹൂർത്തത്തിൽ വധുവും ഒരു ബന്ധുവും പിപിഇ കിറ്റ് ധരിച്ച് കൊവിഡ് വാർഡിനകത്ത് പ്രവേശിച്ചു. കൊവിഡ് വാർഡിലെ ജീവനക്കാർ ഒരുക്കിയ സ്ഥലത്ത് ശരത്തിനും അഭിരാമിക്കും അപൂർവ്വ മംഗല്യം. ചടങ്ങിന് ശരത്തിൻ്റെ അമ്മയും വധുവിൻ്റെ ബന്ധുവും മാത്രം സാക്ഷികൾ. കുറഞ്ഞ സമയത്തിനുള്ളിൽ ചടങ്ങ് പൂർത്തിയാക്കി വധുവും ബന്ധുവും പുറത്തേക്ക് പോയി.
ബന്ധുക്കളുടെ അസാന്നിധ്യമെന്ന സങ്കടമുണ്ടെങ്കിലും വിവാഹം നടന്നതിൽ സന്തോഷമുണ്ടെന്ന് വധു അഭിരാമി പ്രതികരിച്ചു.ചടങ്ങ് പൂർത്തിയാക്കി വധു സ്വന്തം വീട്ടിലേക്ക് മടങ്ങി.
ഇനി കൊവിഡിനെ അതിജീവിച്ച ശരത്തിൻ്റെ വരവിനായുള്ള കാത്തിരിപ്പ്.
Story highlights: wedding in covid ward alappuzha medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here