മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നൽകിയ ആ ബീഡി തൊഴിലാളി ഇതാണ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നൽകിയ ബീഡി തൊഴിലാളിയെ കണ്ടെത്തി. കണ്ണൂർ അവേര സ്വദേശി ജനാർദനാണ് ആ വലിയ മാതൃക കാണിച്ചത്. എല്ലാവർക്കും ഇതൊരു പ്രചോദനമാകുമെങ്കിൽ താൻ ഹാപ്പിയാണെന്നാണ് ജനാർദനൻ പറയുന്നത്.
12 വയസ്സുമുതൽ ബീഡി തൊഴിലാളിയാണ് ജനാർദനൻ. കൊവിഡ് വാക്സിന്റെ വിലവർധനവിനെ കുറിച്ചുള്ള വാർത്ത ജനാർദനന്റെ മനസുലച്ചു. തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നത്. ‘പൈസ കുന്നുകൂട്ടിവച്ചിട്ട് കാര്യമുണ്ടോ ? ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയല്ലേ വേണ്ടത്’- ജനാർദനൻ ചോദിക്കുന്നു.
ജനാർദനന്റെ ബാങ്ക് ബാലൻസായി ഇനിയുള്ളത് കേവലം 850 രൂപ മാത്രമാണ്. പക്ഷെ ജീവിക്കാൻ ഉള്ളത് ഇനിയുള്ള കാലം വീട്ടിലിരുന്ന് അധ്വാനിച്ചുണ്ടാക്കുമെന്നു ഉറപ്പുണ്ട് ഈ മനുഷ്യന്.
പരിമിതമായ സഹചര്യങ്ങളിലാണ് ജീവിതം. ഭാര്യ കൂടെയില്ലെന്ന വേദന മാത്രമാണ് ജനാർദനന്. പരിമിതികൾക്കിടയിലും ജനാർദനൻ സംതൃപ്തനാണ്.
Story highlights: covid 19, beedi worker who donated 2 lakhs to cmdrf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here