Advertisement

കർണാടകയിൽ സമ്പൂർണ ലോക്ക്ഡൗൺ

April 26, 2021
Google News 1 minute Read
complete lockdown in karnataka

കർണാടകയിൽ സമ്പൂർണ ലോക്ക്ഡൗൺ. നാളെ മുതൽ 14 ദിവസത്തേക്കാണ് സമ്പൂർണ ലോക്ക്ഡൗൺ.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ലോക്ക്ഡൗണിലേക്ക് കടക്കാൻ തീരുമാനമായത്. നാളെ രാത്രി 9 മണി മുതൽ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരും. അവശ്യ സർവീസുകൾക്ക് മാത്രമേ അനുവദിക്കുകയുള്ളു. രാവിലെ 6 മണി മുതൽ രാവിലെ 10 മണി വരെ മാത്രമേ അവശ്യസർവീസുകൾ അനുവദിക്കുകയുള്ളു. നിർമ്മാണം, കാർഷികമേഖല എന്നിവയ്ക്ക് ഇളവുണ്ട്. പൊതുഗതാഗതം അനുവദിക്കില്ല.

കർണാടകയിൽ 18 വയസിനും 44 വയസിനും ഇടയിലുള്ളവർക്ക് സർക്കാർ ആശുപത്രിയിൽ സൗജന്യമായി വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. 45 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ പൂർണമായും സൗജന്യമായിരിക്കും.

ഇന്നലെ മാത്രം കർണാടകയിൽ 34,804 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 13.39 ലക്ഷമായി. ബെം​ഗളൂരുവിലെ ഐടി ഹബ്ബിൽ മാത്രം 20,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Story highlights: covid 19, complete lockdown in karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here