ദീപ് സിദ്ദുവിന് വീണ്ടും ജാമ്യം അനുവദിച്ചു

ഡൽഹി പൊലീസിനെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ട് ചെങ്കോട്ട സംഘർഷക്കേസിലെ പ്രതിയും നടനുമായ ദീപ് സിദ്ദുവിന് രണ്ടാമത്തെ കേസിലും ജാമ്യം അനുവദിച്ചു. പ്രധാനകേസിൽ ജാമ്യം ലഭിച്ച് മണിക്കൂറുകൾക്കകം സംഘർഷവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ അറസ്റ്റ് ചെയ്ത നടപടി.

പൊലീസിന്റെ കുടിലതയാണെന്ന് ഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി വിമർശിച്ചു. ഫെബ്രുവരി ഒൻപതിന് അറസ്റ്റിലായ ദീപ് സിദ്ദുവിന്റെ അറസ്റ്റ് രണ്ടാമത്തെ കേസിൽ രേഖപ്പെടുത്താൻ ജാമ്യം ലഭിക്കും വരെ കാത്തിരുന്നു. കോടതി നൽകിയ ജാമ്യം അട്ടിമറിക്കാനാണ് ശ്രമം നടന്നതെന്നും മജിസ്‌ട്രേറ്റ് സാഹിൽ ഗുപ്ത വിമർശിച്ചു.

കർഷകരുടെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ടുണ്ടായ ചെങ്കോട്ട സംഘർഷത്തിലെ മുഖ്യ സൂത്രധാരൻ ദീപ് സിദ്ദുവാണെന്നാണ് ഡൽഹി പൊലീസിന്റെ ആരോപണം.

Story highlights: covid 19, deep sidhu gets bail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top