വാക്സിനേഷൻ കേന്ദ്രത്തിലുണ്ടായ തിരക്ക് അപമാനകരം: വി മുരളീധരൻ

rush vaccination center Muraleedharan

തിരുവനന്തപുരത്ത് വാക്സിൻ വിതരണ കേന്ദ്രത്തിൽ ഇന്നുമുണ്ടായ തിക്കും തിരക്കും ആരോഗ്യകേരളത്തിന് അപമാനകരമാണെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. കേന്ദ്ര വാക്സിൻ നയത്തെ കുറ്റപ്പെടുത്തുന്നതിൽ വ്യാപൃതരായ സംസ്ഥാന സർക്കാരിന് വാക്സിൻ വിതരണകേന്ദ്രങ്ങള് ജീവന് ഭീഷണിയാവുന്നത് കാണാൻ കഴിയാത്തത് അപലപനീയമാണ്. ലോകത്ത് ഒന്നാം നമ്പർ ആരോഗ്യവകുപ്പെന്ന് അവകാശപ്പെടുന്നവർ എവിടെപ്പോയെന്നും മന്ത്രി ചോദിച്ചു. കഴിഞ്ഞയാഴ്ചയും വാക്സിൻ വിതരണകേന്ദ്രങ്ങളിലെ തിക്കും തിരക്കും മാധ്യമങ്ങളും പൊതുപ്രവർത്തകരും ചൂണ്ടിക്കാണിച്ചെങ്കിലും സംസ്ഥാന ആരോഗ്യവകുപ്പ് ചെറുവിരലനക്കിയില്ലെന്ന് വി മുരളീധരൻ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം, തിരുവനന്തപുരം ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലാണ് വാക്‌സിനെടുക്കാൻ എത്തിയവരുടെ തിക്കും തിരക്കും ഉണ്ടായത്. കഴിഞ്ഞ ദിവസം വാക്‌സിൻ എടുക്കാൻ കഴിയാതെ മടങ്ങിയവരും ഇന്നെത്തിയതാണ് തിരക്കിന് കാരണമായത്. മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വന്നതോടെ മൂന്ന് വയോധികർ കുഴഞ്ഞുവീണു.

വാക്‌സിൻ സ്വീകരിക്കാൻ നിരവധി പേരാണ് ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ എത്തിയത്. സാമൂഹിക അകലം ഉൾപ്പെടെ കൃത്യമായ പ്രോട്ടോക്കോൾ പാലിക്കാതെയാണ് വാക്‌സിനേഷൻ നടന്നത്. വാക്‌സിൻ സ്വീകരിക്കാൻ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വന്നതോടെ മൂന്ന് പേർ കുഴഞ്ഞുവീണു. ആംബുലൻസ് ഇല്ലാതിരുന്നതിനാൽ 108 ആംബുലൻസ് വിളിച്ചു വരുത്തിയാണ് കുഴഞ്ഞുവീണ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Story highlights: The rush at the vaccination center is disgraceful: V Muraleedharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top