പൊതു സ്ഥലങ്ങളിൽ രണ്ട് മാസ്ക് ധരിക്കുന്നത് നല്ലത്; എന്താണ് മുഖ്യമന്ത്രി പറഞ്ഞ ഡബിൾ മാസ്കിംഗ് ? [24 Explainer]

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൊതു സ്ഥലങ്ങളിൽ രണ്ട് മാസ്ക് ധരിക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ എന്താണ് ഡബിൾ മാസ്കിംഗ് ? എങ്ങനെയാണ് ശരിയായ രീതിയിൽ രണ്ട് മാസ്ക് ധരിക്കേണ്ടത് ?
എന്താണ് ഡബിൾ മാസ്കിംഗ് ?
രണ്ട് മാസ്ക് മുഖത്ത് ധരിക്കുന്ന പ്രക്രിയയാണ് ഡബിൾ മാസ്കിംഗ്. സാധരണായി തുണികൊണ്ടുള്ള മാസ്കാണ് മിക്കവരും ധരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ തുണികൊണ്ടുള്ള മാസ്ക് അപര്യാപ്തമായതുകൊണ്ട് തന്നെ ഒരു മാസ്ക് കൂടി ധരിക്കുന്നത് നല്ലതാണ്. ഈ രണ്ടാമത്തെ മാസ്ക് എന്നാൽ സർജിക്കൽ മാസ്ക് ആയിരിക്കണം.
എന്തിന് രണ്ട് മാസ്ക് ?
പലപ്പേഴും മാസ്ക് ശരിയായ രീതിയിൽ മുഖത്ത് ഒട്ടിച്ചേർന്ന് ഇരിക്കില്ല. അതുകൊണ്ട് തന്നെ ഈ വിടവിലൂടെ രോഗവാഹകനായ വായുവോ വൈറസേ നമ്മുടെ അകത്തേക്ക് കടക്കാൻ സാധ്യതയുണ്ട്. ഈ സാധ്യതയെ ഇല്ലാതാക്കുകയാണ് ഡബിൾ മാസ്കിംഗ് ചെയ്യുന്നത്.
എങ്ങനെയാണ് രണ്ട് മാസ്ക് ധരിക്കേണ്ടത് ?
ആദ്യം ധരിക്കേണ്ടത് സർജിക്കൽ മാസ്കാണ്. സർജിക്കൽ മാസ്ക് ശരിയായി ധരിച്ച ശേഷം മുകളിൽ തുണി മാസ്ക് ഉപയോഗിക്കാം.
എന്നാൽ ശ്വാസം മുട്ടുന്നതിന് കാരണമാകുന്ന തരത്തിൽ മാസ്ക് ധരിക്കരുത്. രണ്ട് സർജിക്കൽ മാസക്, രണ്ട് N95 മാസ്ക് എന്നിവ ധരിക്കുന്നത് ശ്വസിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും.
Story highlights: covid 19, what is double masking 24 explainer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here