Advertisement

പുറംകടലിൽ ബോട്ട് തകർന്ന സംഭവം; സഹായം അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മത്സ്യത്തൊഴിലാളികളുടെ കത്ത്

April 27, 2021
Google News 1 minute Read

കൊച്ചിയിൽ നിന്നു മത്സ്യ ബന്ധത്തിനുപോയ മേഴ്‌സിഡസ് എന്ന ബോട്ട് പുറംകടലിൽ കപ്പൽ ഇടിച്ച് തകർന്ന സംഭവത്തിൽ സഹായം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ സംഘടന പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചു. ബോട്ടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് ഒമാൻ തീരത്തോട് ചേർന്ന് ആയതിനാൽ ഒമാന്റെ സഹായം തേടണമെന്നും സംഘടന ആവശ്യപ്പെട്ടു.

പതിനൊന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഇന്നേക്ക് നാല് ദിവസം തികയുകയാണ്. ഗോവയ്ക്കും കാർവാരിനും ഇടയിൽ 600 നോട്ടിക്കൽ മൈൽ അകലെയാണ് മേഴ്‌സിഡസ് എന്ന ബോട്ട് കപ്പലിടിച്ചു തകർന്നത്. മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ഒമാൻ തീരത്തോട് ചേർന്നാണ് ബോട്ടിന്റെ ക്യാബിൻ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ ഒമാൻ തീര സേനയുടെ സഹായം തേടണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു. ഇടിച്ച കപ്പൽ കണ്ടെത്താൻ തീരസംരക്ഷണ സേനയും നാവിക സേനയും ശ്രമം നടത്തുന്നില്ലെന്നും മത്സ്യത്തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു. മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാസ്ഥ ഇനിയും തുടർന്നാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് മത്സ്യത്തൊഴിലാളി സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.

Story highlights: boat accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here