തിരുവനന്തപുരത്തെ കൊവിഡ് വാക്സിനേഷൻ സുഖകരമാക്കാൻ കൂടുതൽ ക്രമീകരണങ്ങൾ

തിരുവനന്തപുരത്തെ കൊവിഡ് വാക്സിനേഷൻ സുഖകരമാക്കാൻ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 51 കേന്ദ്രങ്ങളിലാണ് തിരുവനന്തപുരത്ത് വാക്സിനേഷൻ നടക്കുന്നത്. മാസ് വാക്സിനേഷൻ നടക്കുന്ന ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ക്രമീകരണങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാൻ സ്പെഷ്യൽ തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി നിയമിച്ചു. ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജുകളിലെ 75 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റിവെക്കാൻ നിർദ്ദേശം നൽകി. ഇതിൽ പകുതി കിടക്കകൾ ബുധനാഴ്ച സജ്ജമാകും. 30 ശതമാനം കിടക്കകൾ കാരുണ്യ, ആരോഗ്യ സുരക്ഷാ പദ്ധതിയിലുള്ളവർക്ക് നൽകും.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള സിഎഫ്എൽടിസികളിലും ആവശ്യമായ ആംബുലൻസ് സൗകര്യം ഒരുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി.
പത്തനംതിട്ടയിലെ കുടിയേറ്റ തൊഴിലാളികൾക്കിടയിൽ കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്. കോട്ടയത്തെ വിവിധ ഇടങ്ങളിൽ 144 വകുപ്പ് അനുസരിച്ചുള്ള നിയന്ത്രണങ്ങളുണ്ട്.
കൊവിഡ് ബ്രിഗേഡിലേക്ക് കൂടുതൽ ആളുകൾ കടന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകരുടെ കുറവുണ്ടെന്നും കൂടുതൽ ആളുകൾ കൊവിഡ് ബ്രിഗേഡിലേക്ക് കടന്നുവരാൻ തയ്യാറാവണെമെന്നും അദ്ദേഹം പറഞ്ഞു.
Story highlights: Further arrangements to facilitate covid vaccination in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here