ഉത്പാദകർ പല വില ഈടാക്കുന്നത് എങ്ങനെ; വാക്സിൻ വിലയിൽ ചോദ്യങ്ങളുമായി സുപ്രിംകോടതി

രാജ്യത്തെ വ്യത്യസ്ത വാക്സിൻ വിലയിൽ നിർണായക ഇടപെടലുമായി സുപ്രിംകോടതി. വിഷയത്തിൽ കേന്ദ്രസർക്കാ നിലപാട് അറിയിക്കണമെന്ന് കോടതി നിദേശിച്ചു. വാക്സിൻ വില നിർണയിക്കാൻ അവലംബിച്ച യുക്തിയും മാർഗവും എന്താണെന്ന് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.
രാജ്യത്തിന്റെ വാക്സിൻ ആവശ്യകത എത്രയെന്നും അറിയിക്കാൻ നിർദേശിച്ച കോടതി അധികാരം പ്രയോഗിക്കേണ്ടക് ഇപ്പോഴല്ലേയെന്നും കേന്ദ്ര സർക്കാരിനോട് ചോദിച്ചു. പല ഉത്പാദകർ പല വില ഈടാക്കുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. വിഷയത്തിൽ മുതിർന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, മീനാക്ഷി അറോറ എന്നിവരെ അമിക്കസ് ക്യൂറിയായി നിയമിച്ചു.
സത്യവാങ്മൂലം സമർപ്പിക്കാൻ വെള്ളിയാഴ്ച വരെ സാവകാശം വേണമെന്നായിരുന്നു കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി. തന്നെ സഹായിക്കുന്ന പലരും കൊവിഡ് ബാധിതരാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ അറിയിച്ചു.
കേന്ദ്ര സർക്കാർ വാദം അംഗീകരിച്ച സുപ്രിംകോടതി കേസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.
Story highlights: how can manufactures demand different prices for vaccine asks sc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here