Advertisement

തിരുവനന്തപുരത്ത് മൂന്ന് നില കെട്ടിടത്തിന് മുകളിൽ വൻ തീപിടുത്തം; ആറ് യൂണിറ്റ് ഫയർ ഫോഴ്സെത്തി തീ അണച്ചു

April 27, 2021
Google News 1 minute Read
major fire broke out in kavadiyar

തിരുവനന്തപുരത്ത് മൂന്ന് നില കെട്ടിടത്തിന് മുകളിൽ വൻ തീപിടുത്തം. ആറ് യൂണിറ്റ് ഫയർ ഫോഴ്സെത്തി നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു.

കവടിയാറിലെ ഹോട്ടലിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കയർ കെട്ടി താഴെ എത്തിച്ചു.

ഇന്ന് ഉച്ചയോടെയാണ് ഹോട്ടലിൽ തീപിടുത്തമുണ്ടായത്. തീപിടുത്തം ശ്രദ്ധയിൽപ്പെട്ടയുടൻ പ്രദേശവാസികൾ അ​ഗ്നിശമനാ കേന്ദ്രത്തിൽ വിവരം അറിയിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കെഎസ്ഇബി ജീവനക്കാരാണ് ഇതര സംസ്ഥാനത്തൊഴിലാളികളുടെ രക്ഷയ്ക്കായി എത്തിയത്. ചെങ്കൽ ചൂളയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

Story highlights: major fire broke out in kavadiyar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here