മലപ്പുറം ജില്ലയിൽ 14 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ

malappuram curfew in 14 more panchayats

മലപ്പുറം ജില്ലയിൽ 14 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ.

പുറത്തൂർ,തെന്നല,തിരുവാലി, മൂന്നിയൂർ, വളന്നൂർ,എടവണ്ണ. ഊരങ്ങാട്ടിരി,വട്ടംകുളം, കീഴുപറമ്പ്,കുഴിമണ്ണ, വേങ്ങര, കണ്ണമംഗലം, കാളികാവ്, കല്പകഞ്ചേരി പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.

ഈ പ്രദേശങ്ങളിൽ 5 പേരിൽ കൂടുതൽ ആളുകൾ കൂടുന്നതിന് വിലക്ക് ഏർപ്പെടുത്തി.
ആഘോഷങ്ങൾക്കും മതപരമായ ചടങ്ങുകളിലും പൊതു പങ്കാളിത്തം പാടില്ല.
ഈ മാസം മുപ്പത് വരെ നിയന്ത്രണം തുടരും

14 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ
ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച പഞ്ചായത്തുകളുടെ എണ്ണം 37 ആയി.

Story highlights: malappuram curfew in 14 more panchayats

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top