കൊവിഡ്; ‘കടുവ’ ചിത്രീകരണം നിർത്തി

prithviraj kaduva shooting stopped

ഷാജി കൈലാസിൻ്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് നിർത്തിവച്ചു. സംവിധായകൻ ഷാജി കൈലാസ് തന്നെയാണ് വിവരം അറിയിച്ചത്. സ്ഥിതിഗതികൾ അല്പം കൂടി മെച്ചപ്പെടുമ്പോൾ ചിത്രീകരണം പുനരാരംഭിക്കും എന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

ഷാജി കൈലാസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

നമ്മുടെ സർക്കാരിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് “കടുവ” സിനിമയുടെ ഷൂട്ടിംഗ് ഞങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണ്. സ്ഥിതിഗതികൾ കുറച്ചുകൂടി സുഖപ്രദമാകുമ്പോൾ ഞങ്ങൾ ചിത്രീകരണം പുനരാരംഭിക്കും…. Stay safe… Stay Healthy….

നമ്മുടെ സർക്കാരിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് "കടുവ" സിനിമയുടെ ഷൂട്ടിംഗ് ഞങ്ങൾ…

Posted by Shaji Kailas on Tuesday, 27 April 2021

എട്ട് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് കടുവ എന്ന ചിത്രത്തിന്. 2013-ൽ പ്രേക്ഷകരിലേക്കെത്തിയ ജിഞ്ചർ ആണ് ഷാജി കൈലാസ് ഏറ്റവും ഒടുവിലായി സംവിധാനം നിർവഹിച്ച മലയാള ചിത്രം. 2017-ൽ തമിഴിൽ തിയേറ്ററുകളിലെത്തിയ വാഗൈ എക്സ്പ്രസ് ആണ് ഷാജി കൈലാസ് അവസാനമായി സംവിധാനം നിർവഹിച്ച ചിത്രം. ബോളിവുഡ് നടൻ വിവേക് ഒബ്റോയ് ചിത്രത്തിൽ വില്ലനായി എത്തുമെന്ന് സൂചനയുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും ചേർന്നാണ് കടുവയുടെ നിർമാണം. യഥാർഥ സംഭവ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ജിനു വി എബ്രഹാം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രംകൂടിയാണ് കടുവ. 2012-ൽ സിംഹാസനം എന്ന ചിത്രം ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയിരുന്നു.

Story highlights: prithviraj movie kaduva shooting stopped due to covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top