Advertisement

60 മില്യൺ കൊവിഡ് വാക്സിൻ കയറ്റി അയക്കാനൊരുങ്ങി അമേരിക്ക

April 27, 2021
Google News 1 minute Read
US To Export 60 Million AstraZeneca Vaccine

ആസ്ട്രസിനെക്കയുടെ 60 മില്യൺ കൊവിഡ് വാക്സിൻ കയറ്റി അയക്കാനൊരുങ്ങി അമേരിക്ക. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്. കയറ്റിഅയക്കുന്ന വാക്സിനുകളുടെ ​ഗുണനിലവാരും സുരക്ഷയും ഉറപ്പ് വരുത്താനുള്ള നടപടികളിലാണ് നിലവിൽ അമേരിക്ക.

കഴിഞ്ഞ മാസം മെക്സിക്കോയ്ക്കും കാനഡയ്ക്കും നാല് മില്യൺ വാക്സിനുകളാണ് അമേരിക്ക നൽകിയത്. ആസ്ട്രസിനെക്ക വാക്സിൻ നിലവിൽ അമേരിക്കയിൽ ഉപയോ​ഗിക്കുന്നില്ല. എഫ്ഡിഎ അനുമതി നൽകിയ വാക്സിനാണ് രാജ്യത്ത് ഉപയോ​ഗിക്കുന്നത്. അടുത്ത കുറച്ച് മാസത്തേക്ക് ആസ്ട്രസിനെക്ക വാക്സിനുകളുടെ ആവശ്യം രാജ്യത്ത് ഇല്ലെന്നും അതുകൊണ്ട് മിച്ചമുള്ള വാക്സിൻ ആവശ്യക്കാർക്കായി നൽകുകയാണെന്ന് വൈറ്റ് ഹൗസ് കൊവിഡ് കോർഡിനേറ്റർജെഫ് സെയ്ന്റ്സ് പറഞ്ഞു.

നിലവിൽ ഫൈസർ, മോഡേണ എന്നിവയുടെ വാക്സിനുകളാണ് അമേരിക്കയിൽ ഉപയോ​ഗിക്കുന്നത്. 53ശതമാനം മുതിർന്നവരും രാജ്യത്ത് ഇതിനോടകം വാക്സിൻ സ്വീകരിച്ച് കഴിഞ്ഞു.

Story highlights: US To Export 60 Million AstraZeneca Vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here